Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MadrasHighCourt

ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന് ജാ​മ്യം; ചോ​ദ്യം ചെ​യ്യാ​ൻ മാ​ത്ര​മാ​യി​രു​ന്നു ഉ​ദ്ദേ​ശ്യ​മെ​ന്ന് വി​ജ​യ് സ​ർ​ക്കാ​ർ

ചെ​ന്നൈ: ന​ടി തൃ​ഷ​യ്‌​ക്കെ​തി​രാ​യ അ​ശ്ലീ​ല ദ്വ​യാ​ർ​ത്ഥ പ​രാ​മ​ർ​ശ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ത​മി​ഴ്‌​നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന് ആ​ശ്വാ​സം. അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്ത ശേ​ഷം സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി.

കേ​സി​ന്‍റെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​വു​മാ​യി ഉ​ദ​യ​നി​ധി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഉ​ദ​യ​നി​ധി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി റി​മാ​ൻ​ഡ് ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും, ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം വി​ട്ട​യ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗം ന​ട​ത്ത​ൽ, സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ക്ക​ൽ, ല​ഹ​ള​യ്ക്ക് പ്ര​കോ​പ​നം സൃ​ഷ്ടി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, സ്ത്രീ​പീ​ഡ​ന വി​രു​ദ്ധ നി​യ​മം തു​ട​ങ്ങി 9 ഗു​രു​ത​ര വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ത​ഞ്ചാ​വൂ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. ഉ​ദ​യ​നി​ധി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നും വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നു​മെ​തി​രെ ടി​വി​കെ  ത​ഞ്ചാ​വൂ​ർ പോ​ലീ​സി​ലും ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

"മു​ഖ്യ​മ​ന്ത്രി​യു​ടേ​ത​ല്ലാ​തെ മ​റ്റാ​രു​ടേ​യെ​ങ്കി​ലും പേ​ര് ഞാ​ൻ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടോ? പി​ന്നെ എ​ന്തി​നാ​ണ് ഇ​തെ​ല്ലാം എ​ന്ന് ചി​ന്തി​ക്കൂ, ബാ​ക്കി കാ​ര്യ​ങ്ങ​ൾ കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ," എ​ന്ന് പോ​ലീ​സു​കാ​ർ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഉ​ദ​യ​നി​ധി പ്ര​തി​ക​രി​ച്ചു. ഉ​ദ​യ​നി​ധി​യു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ത​മി​ഴ്‌​നാ​ട്ടി​ലു​ട​നീ​ളം ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ വ​ൻ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി.

Latest News

Corehub Up